ശ്രീനഗർ: പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. വിനോദ സഞ്ചാര മേഖല, പൊതുഗതാഗതം എന്നീ മേഖലകളിൽ വലിയ മറ്റങ്ങൾക്കാണ് ഭാരതം സാക്ഷ്യം വഹിച്ചത്. ഭീകരവാദം എതാണ്ട് പൂർണമായും ഇല്ലാതായതിന് പിന്നാലെ വിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ വൻ വർദ്ധനവാണ് കാണാനായത്.
ഇതോട് അനുബന്ധിച്ച് ഏകദേശം 30,000 വിദ്യാർത്ഥികളാണ് എൻസിസിയിൽ ചേർന്നത്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ എൻസിസി ഉദ്യോഗസ്ഥരാണ് ഇത് പറഞ്ഞത്. ജമ്മുവിലെയും ലഡാക്കിലെയും എൻസിസി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ആർ.കെ സച്ച്‌ദേവ ജമ്മുവിന്റെ നഗ്രോട്ടയിൽ കേഡറ്റുകൾക്കായുള്ള ക്യാമ്പ് സന്ദർശിച്ചു.
400-ൽ അധികം എൻസിസി കേഡറ്റുകൾ അഗ്‌നിവീറുകളായി ചേർന്നുവെന്നും 57 പേർ ജമ്മു കശ്മീർ പോലീസിലും കേന്ദ്ര സായുധ പോലീസ് സേനയിലേക്കും റിക്രൂട്ട് ചെയ്യപ്പെട്ടെന്നും മേജർ ജനറൽ കൂട്ടിച്ചേർത്തു.















