കൊച്ചി:വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ നടനും ചലച്ചിത്ര താരവുമായ ഷിയാസ് കരീം പോലീസിന് നൽകിയ മൊഴി പുറത്ത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും വിവാഹ വാഗ്ദാനം മാത്രമാണ് നൽകിയതെന്നുമാണ് ഷിയാസ് പോലീസിനോട് പറഞ്ഞത്. എന്നാൽ യുവതി വിവാഹിതയാണെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമുള്ള വിവരം തന്നോട് മറച്ചുവെച്ചതായും ഷിയാസ് വെളിപ്പെടുത്തി. ഷിയാസിനെ 12 മണിയോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
പീഡന കേസിൽ കഴിഞ്ഞ ദിവസമാണ് ചന്ദേര പോലീസിന്റെ പിടിയിലാകുന്നത്. തുടർന്ന് ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കാസർകോട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പീഡനം, ലൈംഗികാതിക്രമം, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ഷിയാസിനെതിരെ കേസെടുത്തത്. ദുബായിൽ നിന്നെത്തിയതിന് പിന്നാലെ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പോലീസിന്റെ വലയിലായത്.