ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ - നവോത്ഥാനത്തിന്റെ ധാര്‍മിക തേജസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ – നവോത്ഥാനത്തിന്റെ ധാര്‍മിക തേജസ്

സാമിജിയുടെ 88- ാമത് ജയന്തി ദിനമാണിന്ന് ( കന്നിമാസത്തിലെ പുണര്‍തം - 2023 ഒക്‌ടോബര്‍ 7, ശനിയാഴ്ച )

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 01:47 pm IST
FacebookTwitterWhatsAppTelegram

ഡോ : ബ്രഹ്മചാരി ഭാർഗവ റാം

ഹൈന്ദവകേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായങ്ങള്‍ കോറിയിട്ട നിരവധി പ്രതിഭാശാലികള്‍ ഉണ്ട്. അവരിൽ ആധുനികകാലത്ത് നവോത്ഥാനദൗത്യം സാധിക്കാന്‍ പരിശ്രമിച്ച പുണ്യശ്ലോകരില്‍ അഗ്രിമസ്ഥാനത്ത് നിറഞ്ഞുനില്‍ക്കുന്ന മഹാവ്യക്തിത്വമാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമാധിപതിയും ബ്രഹ്മശ്രീ നിലകണ്ഠ ഗുരുപാദരുടെ ശിഷ്യനും ഹിന്ദു ഐക്യവേദിയുടെ സ്ഥാപകാചാര്യനും ആയിരുന്ന പൂജനീയ ഗുരുനാഥന്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍.

ഇക്കാര്യം വിലയിരുത്തിക്കൊണ്ട് സ്വാമിജിയുടെ സഹചാരിയും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ ഒരിക്കൽ ഇപ്രകാരം പറയുകയുണ്ടായി: ‘ഹൈന്ദവകേരളത്തിന് മൂന്ന് ഉത്ഥാനകാലഘട്ടങ്ങളെ കല്‍പ്പിക്കാമെങ്കില്‍ ഒന്നാം ഘട്ടത്തില്‍ അതിന്റെ കേന്ദ്രസ്ഥാനത്ത് ചട്ടമ്പിസ്വാമി തിരുവടികള്‍, ശ്രീനാരായണഗുരുദേവന്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങിയവരും രണ്ടാം ഘട്ടത്തില്‍ ആഗമാനന്ദസ്വാമി മുതലായവരും മൂന്നാം ഘട്ടത്തില്‍ സാമിജി തൃപ്പാദങ്ങളുമായിരുന്നു.”

ദൃഢവ്രതനായ സാധകന്‍, ദീര്‍ഘദര്‍ശിയായ ഗുരുനാഥന്‍ ഭാരതീയദര്‍ശനങ്ങളുടെ ആധികാരികശബ്ദം, ധര്‍മ്മബോധത്തിന്റെയും ബോധനത്തിന്റെയും ഉജ്ജ്വലത, സാഹിത്യ – കലാമര്‍മ്മജ്ഞന്‍, സംഘാടകന്‍, കരുത്തനായ നേതാവ്, സാമൂഹ്യ പരിഷ്കർത്താവ്, ഗ്രന്ഥകാരൻ ഇങ്ങനെ നോക്കിയാൽ നിരവധി സവിശേഷതകളോടെ അര്‍ത്ഥപൂര്‍ണ്ണതയോടെ വഴികാട്ടിയ മഹാവ്യക്തിത്വമായിരുന്നു സ്വാമിജി. കാലത്തിനുമുമ്പേ നടന്ന ആ മഹിമാവിശേഷം അറിയുവാനും പഠിക്കുവാനും ക്രാന്തദര്‍ശിത കൂടി അനിവാര്യമാണ് എന്ന് സമകാലീന സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തികൊണ്ടിരിക്കുന്നു. ബൃഹത്തും പ്രാമാണികവും പ്രായോഗികവും അര്‍ത്ഥപുഷ്ടവും അനുകരണീയവും ആരാധ്യവും ആയിരുന്നു സാമിജിയുടെ കാലയാപനം. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 88- ാമത് ജയന്തി ദിനമാണിന്ന് (2023 ഒക്‌ടോബര്‍ 7, ശനിയാഴ്ച).
1935 സെപ്റ്റംബര്‍ 25ന് കന്നിമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് സ്വാമിജി തൃപ്പാദങ്ങള്‍ ജനിച്ചത്. കേരളത്തിന്റെ സാമൂഹ്യനവോത്ഥാനപ്രക്രിയയ്‌ക്ക് നിര്‍ണായകദിശാബോധം നല്‍കിയ സ്വാമിജിയുടെ ജന്മദിനം ശ്രീരാമദാസാശ്രമത്തിന്റെയും അനുബന്ധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ലോകമെമ്പാടും വിശ്വശാന്തി ദിനമായി ആചരിക്കുകയാണ് . തദവസരത്തില്‍ ഹിന്ദുഐക്യവേദി കേരളത്തിലങ്ങോളമിങ്ങോളം സ്ഥാനീയസമിതി തലത്തില്‍ സദ്ഭാവനാദിനമായും ആചരിക്കുന്നു.

ഹൈന്ദവനവോത്ഥാന പ്രക്രിയയ്‌ക്ക് പ്രധാനമായും രണ്ടു വശങ്ങളാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
ഒന്ന്: ഹൈന്ദവപദ്ധതിയുടെ സുഗമവും സ്വച്ഛവും ശാന്തവുമായ പ്രയാണത്തിന് തടസ്സം നില്‍ക്കുന്ന ആന്തരികമായ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം തേടല്‍.
രണ്ട്: മതപരിവര്‍ത്തനം പോലെയുള്ള ബാഹ്യമായ ഭീഷണികളെ സമര്‍ത്ഥമായി നേരിടല്‍.
ഈ രണ്ട് അംശങ്ങളില്‍ ഊന്നിക്കൊണ്ട് സ്വാമിജി നടത്തിയ സാമൂഹിക – സാംസ്‌കാരിക ഇടപെടലുകളുടെ ആഴം വളരെ വലുതാണ്.
മുഴക്കമാര്‍ന്ന ശബ്ദത്തില്‍ കേരളത്തിന്റെ മനസാക്ഷിക്കു മുന്നില്‍ സ്വാമിജി ഉന്നയിച്ച വിഷയങ്ങള്‍ നിരവധിയാണ്. പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായും സത്യസന്ധമായും നിര്‍ഭീകമായും പറയുക എന്നതാണ് സ്വാമിജിയുടെ പ്രസംഗശൈലിയുടെ മുഖമുദ്ര.

ആഭ്യന്തരമായി ഹിന്ദുശക്തിയെ ദുര്‍ബലപ്പെടുത്തുന്ന ജാതീയത, രാഷ്‌ട്രീയത എന്നിവയുടെ പരിധിയെക്കുറിച്ച് സ്വാമിജി ആകുലനായിരുന്നു. സ്വാമിജി എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച ഒരു മുദ്രാവാക്യം തന്നെയായിരുന്നു: ജാതികള്‍ക്കതീതമായ് പാര്‍ട്ടികള്‍ക്കതീതമായ് ഹൈന്ദവരെ, ഉണരുവിന്‍! ഉയരുവിന്‍! – എന്നത്. കേരളത്തിലെ സാമുദായികസംഘടനാനേതാക്കളെ സമന്വയിപ്പിക്കുവാന്‍ നിരവധി ശ്രമങ്ങളാണ് സ്വാമിജി ചെയ്തിരുന്നത്.
ഹിന്ദുനാമധാരികളായി വ്യത്യസ്ത രാഷ്‌ട്രീയസംവിധാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പലരേയും പൊതുഹിന്ദു വിഷയത്തില്‍ ഹിന്ദുത്വാനുകൂലനിലപാട് സ്വീകരിക്കുവാന്‍ സ്വാമിജി പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്ത സംഭവങ്ങള്‍ അസംഖ്യമാണ്. അതേസമയം ഹിന്ദുപീഢനം മുഖമുദ്രയാക്കിയ രാഷ്‌ട്രീയക്കാരെ അതിനിശിതമായിത്തന്നെ എണ്ണിപ്പറഞ്ഞു വിമര്‍ശിക്കുവാനും സ്വാമിജി മടി കാണിച്ചിട്ടില്ല.

ആചരണ പദ്ധതികളില്‍ സ്ത്രീകള്‍ക്കും ചില സമുദായങ്ങള്‍ക്കും ഉണ്ടായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കേരളത്തില്‍ എമ്പാടും ഏവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ വിപുലമായി ലളിതാസഹസ്രനാമ അര്‍ച്ചനകള്‍ക്ക് തുടക്കം കുറിച്ച് നടപ്പിലാക്കിയ സ്വാമിജി സ്ത്രീസമാജത്തെ ഹോമകാര്യങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് നേതൃത്വം നലകുകയുമുണ്ടായി. ഹിന്ദുസമാജത്തിലെ എല്ലാത്തരം ആളുകള്‍ക്കും വേദമന്ത്രശ്രവണത്തിന് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവസരം ലഭിക്കണമെന്ന കാഴ്ചപ്പാടില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് 12 ദിവസവും വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന വേദശാല നിഷ്‌കര്‍ഷിച്ചു. പിന്നാക്ക-അധസ്ഥിത വിഭാഗങ്ങളുടെ സങ്കടാവസ്ഥയില്‍ പ്രയാസപ്പെട്ടിരുന്ന സ്വാമിജി അവരുടെ ആത്മീയവും ഭൗതികവുമായ ക്ഷേമകാര്യങ്ങള്‍ക്ക് വേണ്ടി ചെയ്ത, സേവനങ്ങള്‍ നിരവധിയാണ്.

നിലയ്‌ക്കലില്‍ മലയരയര്‍ തുടങ്ങിയ വനവാസിസമൂഹത്തിലെ സഹോദരങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ചരിത്രപ്രസിദ്ധമായ അര്‍ച്ചനായജ്ഞം എടുത്തുപറയത്തക്കതാണ്. തിരുവനന്തപുരം ജില്ലയിലെ മണ്‍വിളയില്‍ ആരാധനാസൗകര്യം ഇല്ലാതെ മതപരിവര്‍ത്തനത്തിന് വിധേയരാകുമായിരുന്ന പട്ടികജാതിയിൽ പെട്ട സഹോദരങ്ങള്‍ക്ക് ക്ഷേത്രനിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുകയും വിധിപ്രകാരം തന്ത്രശാസ്ത്രം പഠിപ്പിച്ച് ആ സമുദായത്തില്‍നിന്നുതന്നെ പൂജാരിമാരെ വളര്‍ത്തിയെടുക്കുകയും ചെയ്തത് ഉദാഹരണമാണ്.

പിന്നാക്കസമുദായത്തിലെ സഹോദരങ്ങളെ ആത്മീയമായി ചൂഷണം ചെയ്യുന്ന മതപരിവര്‍ത്തനവാദികളോട് സന്ധിയില്ലാസമരത്തില്‍ ആയിരുന്നു സ്വാമിജി. ഇത്തരത്തിലുള്ള സ്വാമിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ കേരളാ പുലയര്‍ മഹാസഭയുടെ മുഖ്യസംഘാടകന്‍ ശ്രീ. ഭാസ്‌കരന്‍, പുലയര്‍ മഹാസഭയുടെ ആത്മീയ ആചാര്യന്‍ എന്ന സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായി, ആ പദവി സസന്തോഷം സ്വീകരിക്കുകയും ഉണ്ടായി. ക്രമികമായി, ജാതീയമായ ഉച്ചനീചത്വം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയ സ്വാമിജി ഭിന്നജാതിക്കാര്‍ തമ്മിലുള്ള നൂറുകണക്കിന് മിശ്രവിവാഹങ്ങള്‍ക്ക് പ്രേരണ നല്‍കുകയും മുന്നില്‍ നിന്ന് നടത്തിക്കൊടുക്കുകയും ചെയ്തു.

തെറ്റിദ്ധാരണ മൂലം മതപരിവര്‍ത്തനത്തിന് വിധേയരായവരെ പ്രത്യേകിച്ച് അവശവിഭാഗത്തില്‍പ്പെട്ടവരെ തിരിച്ച് സ്വധര്‍മ്മത്തിലേക്ക് എത്തിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ നിരവധിയാണ്. “പരാവര്‍ത്തനം” നിയമവിധേയമാക്കുവാന്‍ പ്രതിബന്ധമായി നിന്ന ഘടകങ്ങളെ ആകെ, തട്ടിമാറ്റിക്കൊണ്ട് തന്റെ പ്രസ്ഥാനത്തിന് മതപരാവര്‍ത്തനം ചെയ്യാന്‍ അംഗീകാരമുള്ള പ്രസ്ഥാനമായി ഉത്തരവിറക്കിക്കുവാന്‍ സ്വാമിജിക്കു കഴിഞ്ഞു. ഇതിലൂടെ ആയിരക്കണക്കിന് ആള്‍ക്കാര്‍ സ്വധര്‍മ്മത്തെ ആശ്ലേഷിച്ചു, ഇപ്പോഴും ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നു. മതബോധവും ആരാധനാരീതികളും നഷ്ടപ്പെട്ടുപോയ പല സ്ഥലങ്ങളിലും തകര്‍ന്നു കിടന്ന ക്ഷേത്രങ്ങള്‍ ഹിന്ദു സമാജത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്തുകൊണ്ട്, ഇതര സമുദായക്കാര്‍ക്ക് പരിഹാസപാത്രമായ സാഹചര്യത്തിനു പരിഹാരം ഉണ്ടാകണമെന്ന് ദൃഢനിശ്ചയം ചെയ്ത സ്വാമിജി, നൂറുകണക്കിന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും കാരണക്കാരനായി.

ബാഹ്യശക്തികള്‍ ഹിന്ദുത്വത്തിനുമേല്‍ നടത്തിയ ഒരു നീക്കവും സ്വാമിജി ചോദ്യം ചെയ്യാതിരുന്നിട്ടില്ല. അടിമത്തത്തിന്റെ പടുകുഴിയിലേക്ക് ഭരണാധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഹിന്ദു സമാജത്തെ ചവിട്ടിത്താഴ്‌ത്താന്‍ ശ്രമിച്ചവര്‍ക്ക്, പേടിസ്വപ്നം തന്നെയായിരുന്നു സ്വാമിജി. അത്തരത്തിലുള്ള പ്രചണ്ഡമായ സമരവീര്യത്തിന്റെ കരുത്ത് പ്രകടിതമായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ നിന്ന് സമാരംഭിച്ച സാമൂഹിക സമരപര്‍വ്വം അതേ രീതിയില്‍ ശരീരാന്തം വരെയും തുടര്‍ന്നു. 1978 സെപ്റ്റംബര്‍ 8ന് മത പരിവർത്തന ശക്തികൾ പാലുകാച്ചിയിലെ ശ്രീരാമസീത- ആഞ്ജനേയ വിഗ്രഹങ്ങള്‍ അടിച്ചുടച്ച് പര്‍ണ്ണശാലയ്‌ക്ക് തീവച്ചപ്പോള്‍ ഉടഞ്ഞ വിഗ്രഹങ്ങളുമായി ഒക്ടോബര്‍ 2ന് സ്വാമിജിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയിലേക്ക് തിരിച്ച വിലാപയാത്രയുടെ തേരോട്ടത്തില്‍ ഹിന്ദുവിന്റെ സമരവീര്യത്തെ ഉത്തുംഗതയില്‍ എത്തിച്ചുകൊണ്ടാണ് സാമിജി നിലകൊണ്ടത്. ഹൈന്ദവമാനബിന്ദുക്കള്‍ക്ക് നേരെയുള്ള ഇതരമതസ്ഥരുടെ കയ്യേറ്റം ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യം സൃഷ്ടിക്കാനുള്ള രാഷ്‌ട്രീയസൃഗാലകൗശലം തകര്‍ന്നടിയുന്ന കാഴ്ച കേരളം അന്ന് കണ്ടു. അതിനുശേഷം 1979 മാര്‍ച്ചില്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് പാലുകാച്ചിയില്‍ പുനഃപ്രതിഷ്ഠ നടത്തിയപ്പോള്‍ നിയമത്തിന്റെ അധാര്‍മിക കുരുക്കുകളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാന്‍ സ്വാമിജി ആഹ്വാനം ചെയ്തു.

പാലുകാച്ചിയില്‍ ഹിന്ദു സങ്കേതത്തെ നേരിട്ട് ധ്വംസിച്ചവര്‍ ശബരിമലയോട് ബന്ധപ്പെട്ട നിലയ്‌ക്കലില്‍ നടപ്പാക്കാന്‍ ശ്രമിച്ചത് പിടിച്ചെടുക്കലിന്റെ തന്ത്രം ആയിരുന്നു. അതിന്റ ഭാഗമായി അവര്‍ 1983 മാര്‍ച്ച് 24ന് നിലക്കലില്‍ കുരിശ് സ്ഥാപിച്ചു. രാഷ്‌ട്രീയ പിണിയാളുകളുടെയും ചില പ്രമുഖ ദിനപത്രങ്ങളുടെയും ഒത്താശയില്‍ എഡി 52ലെ കുരിശ് നിലയ്‌ക്കലില്‍ കണ്ടെത്തിയതായി പ്രചരിപ്പിച്ചു. ക്ഷേത്രറോഡിന് സെന്റ് തോമസ് റോഡ് എന്ന് പേരിട്ടു. നിലയ്‌ക്കല്‍ ജംഗ്ഷന്‍ സ്ലീബാനഗറായി. ഈ സാഹചര്യം ഹിന്ദുസമാജത്തിന് നേരെ ഉയര്‍ത്തിയ പരസ്യമായ വെല്ലുവിളി തന്നെയായിരുന്നു. സംഘര്‍ഷഭരിതമായ മാസങ്ങളോളം നീണ്ടുനിന്ന സമരങ്ങളിലൂടെ ഈ നീക്കത്തെ പരാജയപ്പെടുത്തിയത് നിലയ്‌ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ സ്വാമിജിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഹിന്ദുവിന്റെ സംഘടിതശക്തി തന്നെയായിരുന്നു. അയോദ്ധ്യയില്‍ കര്‍സേവയ്‌ക്കു മുന്നോടിയായി ഹൈന്ദവകേരളത്തെ തൊട്ടുണര്‍ത്തുവാനും മാര്‍ഗദര്‍ശക മണ്ഡലത്തിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച സമരത്തില്‍ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുവാനും സ്വാമിജി തയ്യാറായി.

തിരുവനന്തപുരം പാപ്പാവേദി സമരം, വൈക്കം ടി വി പുരം സെമിത്തേരി പ്രക്ഷോഭം, സംഘടിതമതശക്തിയുടെ പമ്പയിലെ കൈയേറ്റത്തെതുടര്‍ന്ന് കൽക്കെട്ടിന് എതിരെ നടത്തിയ പ്രക്ഷോഭം, ഗുരുവായൂര്‍ – ശബരിമല ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു നടന്ന ക്ഷേത്ര വിമോചന സമരങ്ങള്‍, തിരുവനന്തപുരം പാളയം വികാസ്ഭവന്‍ ഹനുമാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സമരങ്ങള്‍, കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രമൈതാന വിമോചന സമരം തുടങ്ങി അസംഖ്യം സമരങ്ങളില്‍ മുന്‍നിരയില്‍ നിന്ന് നയിച്ച സ്വാമിജി ഹിന്ദുത്വാഭിമാനം ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയങ്ങളില്‍ എന്നും ജാഗരൂകന്‍ ആയിരുന്നു.

ഹിന്ദുത്വ ജാഗരണം നിത്യകര്‍മ്മമായി തുടര്‍ന്ന സ്വമിജി ഓരോ ദിവസവും മൂന്നും നാലും മണിക്കൂറുകൾ നീളുന്ന മൂന്നും നാലും വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇതേ ജാഗരണപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ശ്രീരാമനവമി രഥയാത്ര മൂകാംബികയില്‍ നിന്നും കന്യാകുമാരിയിലേക്ക് എല്ലാവര്‍ഷവും നടത്തുവാന്‍ ആസൂത്രണം ചെയ്തതും. രാമായണ കഥയുമായി ഐതിഹ്യബന്ധമുള്ള കേരളത്തിലെ സങ്കേതങ്ങളെ സംരക്ഷിക്കണമെന്ന കാഴ്ചപ്പാടാണ് ചടയമംഗലം കോദണ്ഡരാമപ്രതിഷ്ഠയുടെ പിന്നിലും ശബരിമലയില്‍ ശബരീപീഠം സ്ഥാപിക്കണമെന്ന ആവശ്യത്തിനു പിന്നിലുമുണ്ടായ ചേതോവികാരം.

തൊണ്ണൂറുകളില്‍ തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ ഉണ്ടായ ഇസ്ലാമികമതഭീകരവാദികളുടെ അഴിഞ്ഞാട്ടത്തില്‍ ഒറ്റപ്പെട്ട ഹിന്ദുജനതയ്‌ക്ക് ആശ്വാസമേകാനും ഭീതിതരായ ആ ജനതയ്‌ക്ക് ധൈര്യം കൊടുക്കുവാനും സ്വാമിജിയുടെ നേതൃത്വത്തില്‍ ഹിന്ദുസംഘടനകള്‍ക്ക് കഴിഞ്ഞു. ഇത്തരം അനുഭവം കേരളത്തില്‍ ഒരു കാലത്തും ഉണ്ടാകരുത് എന്ന കാഴ്ചപ്പാടിലാണ് പൂജനീയ സ്വാമിജി, സ്വര്‍ഗീയ ജെ. ശിശുപാല്‍ജി, ശ്രീ. കുമ്മനം രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തിലെ 53 സാമുദായിക സംഘടനകളെ ഉള്‍പ്പെടുത്തി ഹിന്ദു ഐക്യവേദിക്ക് രൂപം കൊടുത്തത്. 2006 നവംബര്‍ 24ന് മഹാസമാധിസ്ഥനായ സ്വാമിജി ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളായ ശബരിമല ഹരിവരാസനം പദ്ധതി, ഹിന്ദു ജനസംഖ്യാ പ്രശ്‌നം, ഹിന്ദു സാമ്പത്തികസ്ഥിതി, കൃഷിപൂജ, ഹിന്ദു കുടുംബസമിതി എന്നിവ ഇന്നും പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നവയാണ്.

അധാർമികത എത്ര ലാഭകാരിയാണ് എങ്കിലും അതിനോട് സമരസപ്പെട്ടില്ലെങ്കിൽ കഷ്ടനഷ്ടങ്ങൾ വരുത്തിവെക്കുന്നതാണ് എങ്കിൽ പോലും അധാർമികതയോടു സമരസപ്പെടരുത് എന്നാണ് ഞാൻ സ്വാമിജി തൃപ്പാദങ്ങളിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളത്. ഈ ജയന്തിദിനത്തിൽ സമാജസേവകരോട് സ്വാമിജിയെ കേന്ദ്രീകരിച്ച് എനിക്ക് സൂചിപ്പിക്കുവാനുള്ള ഒരേ ഒരു സന്ദേശം ഇതു മാത്രമാണ്.

എഴുതിയത്: ഡോ : ബ്രഹ്മചാരി ഭാർഗവ റാം

ചിത്രങ്ങൾക്ക് നന്ദി  www.haindavam.org

Tags: Sathyananda SaraswathiSree Rama Dasa MissionRama Navami Rathyatra
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies