ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ പുരുഷന്മാരുടെ ഡബിൾസിൽ ഇന്ത്യക്ക് സ്വർണം. സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യമാണ് സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ബാഡ്മിന്റണിൽ സ്വർണം നേടുന്നത്. ദക്ഷിണ കൊറിയയുടെ ചോയി സോൾഗ്യു- കിം വോൻഹോ സഖ്യത്തെ നേരിട്ടുളള സെറ്റുകൾക്കാണ് ഇന്ത്യൻ താരങ്ങൾ തകർത്തത്. സ്‌കോർ 21-18, 21-16.
ഗെയിംസിലെ ഇന്ത്യയുടെ 26-ാം സ്വർണമാണിത്. 26 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡൽ നേട്ടം 101 ആയത്.