ന്യൂഡൽഹി: ഇസ്രായേൽ സൈന്യവും ഹമാസ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ഡൽഹിയിൽ നിന്നും ടെൽ ടെൽ അവീവിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് ടെല്‍അവീവിലേക്കുള്ള AI139, ടെല്‍അവീവില്‍ നിന്നും ഡൽഹിയിലേക്കുള്ള AI140 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. സുരക്ഷ സാഹചര്യം പരിഗണിച്ചാണ് എയർ ഇന്ത്യയുടെ തീരുമാനം.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം യുദ്ധം ശക്തമായി തുടരുകയാണ്.. ഇസ്രായേലിന് നേരെയുള്ള ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 700-ഓളം പേർക്ക് പരിക്കേറ്റു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 779 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു ഹമാസ് ഭീകരർ ഇസ്രായേലിന് നേരെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണം നടത്തിയത്. ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് യുദ്ധം പ്രഖ്യാപിച്ചത്. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ആറരയോടെയായിരുന്നു റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ ഭരണകൂടം സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപിക്കുകയായിരുന്നു.















