കണ്ണൂർ: ബിജെപി പ്രവർത്തകരുടെ വീടിന് നേരെ സിപിഎം പ്രവർത്തകരുടെ അക്രമം. കണ്ണൂർ അഴിയൂർ കോട്ടാമല കുന്നിലെ ബിജെപി പ്രവർത്തകരുടെ വീടിന് നേരെയാണ് സിപിഎം പ്രവർത്തകർ ആക്രമം അഴിച്ചുവിട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അക്രമങ്ങളുടെ തുടക്കം.
ബിജെപി പ്രവർത്തകരുടെ വീടിനും വാഹനങ്ങൾക്കും നേരെയാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. കോട്ടാമല കുന്ന് സ്വദേശിയും ബിജെപി പ്രവർത്തകനുമായ രമേശിന്റെ വീടും ഓട്ടോറിക്ഷയുമാണ് സിപിഎം പ്രവർത്തകർ തകർത്തു. പോക്കറുപറം സ്വദേശികളായ രജീഷ്, സഹോദരൻ റനീഷ് എന്നിവരുടെ വാഹനങ്ങളും തകർത്തു.















