ന്യൂഡൽഹി: ശ്രീനഗർ – ജമ്മു കാശ്മീർ ദേശീയ പാതയിലെ യാത്രദൂരം കുറയ്‌ക്കുന്ന മരോജ് തുരങ്കവുമായി ബന്ധിപ്പിക്കുന്ന കണക്ടിംഗ് പാതയിലെ 250 മീറ്റർ ഭാഗത്തിന്റെ നിർമ്മാണം പൂർത്തിയായതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. 2 കോടി രൂപ ചെലവിൽ 395 മീറ്ററിൽ നിർമ്മിക്കുന്ന രണ്ട് വരി പാതയാണിത്. മരോജ് തുരങ്കം ശ്രീനഗർ – ജമ്മു യാത്രാദൂരം കുറയ്‌ക്കുന്നതിനോടൊപ്പം ചെങ്കുത്തായ പ്രദേശങ്ങളിലൂടെയുള്ളയാത്ര ഒഴിവാക്കുകയും ചെയ്യുന്നു. എൻഎച്ച് 44ന്റെ റംബാൻ മുതൽ ബനിഹാൽ വരെയുള്ള ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.
‘ഈ 645 മീറ്റർ സെഗമെന്റ് ഒരു വലിയ പദ്ധതിയുടെ ഭാഗമാണ്. യാത്രാദൂരം 200 മീറ്റർ ആയി കുറയ്‌ക്കുക മാത്രമല്ല, കുത്തനെയുള്ള കയറ്റങ്ങളെ കുറയ്‌ക്കുകം. മാത്രമല്ല സീതാ റാം പാസ്സി സ്ലൈഡ് ഏരിയയെ മറികടന്ന് ഒരു ബദൽ റൂട്ട് നൽകുകയും കൂടാതെ, വെല്ലുവിളി നിറഞ്ഞ മരോഗ് പ്രദേശത്തെ കയറ്റങ്ങളെയും മറികടക്കുകയും ചെയ്യും. ഇത് സുഗഗമായ യാത്ര സാധ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്യത്തിന് കീഴിൽ ജമ്മു കശ്മീരിലേക്ക് അടിസ്ഥാന ഹൈവേ സൗകര്യങ്ങൾ എത്തിക്കുന്നതിനുള്ള തീരുമാനത്തിൽ ഞങ്ങൾ ഉറച്ച് നിൽക്കുന്നതായും’കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വികസനം പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചക്ക് മാത്രമല്ല വിനോദ സഞ്ചാര വികസനത്തിനും സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.















