ചെന്നൈ: ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ഇംഗ്ലണ്ടുകാരനും വൈറല്‍ താരവുമായ ജാര്‍വോയ്‌ക്ക് ഐസിസിയുടെ വിലക്കെന്ന് വിവരം. താരത്തിന് ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ ഇനി നേരിട്ട് കാണാനാവില്ല. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിനിടെ അതിക്രമിച്ച് കടന്ന താരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെന്നാണ് വിവവരം.
ലോകകപ്പില്‍ ഇന്ത്യയുടെ ജഴ്‌സിയണിഞ്ഞാണ് ജാര്‍വോ മൈതാനത്തിലേക്കെത്തിയത്. ദേശീയ ഗാനത്തിന് തൊട്ടുമുമ്പായി താരങ്ങള്‍ മൈതാനത്തേക്കെത്തിയപ്പോഴാണ് ജാര്‍വോയുമെത്തിയത്. വിരാട് കോഹ്ലിയുടെ അടുത്തേക്കെത്തി സംസാരിച്ച ജാര്‍വോയെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് വളരെ ഓടിച്ചിട്ട് പിടികൂടി തിരിച്ചുകൊണ്ടുപോയത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2021ല്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് ജാര്‍വോ ആദ്യമായി മൈതാനത്തിലേക്കെത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയണിഞ്ഞ് ബാറ്റും പാഡുമെല്ലാമിട്ട് ബാറ്റുചെയ്യാന്‍ ജാര്‍വോ എത്തുകയായിരുന്നു. അന്ന് സുരക്ഷാ ജീവനക്കാര്‍ ജാര്‍വോയെ പിടികൂടി പുറത്താക്കി.















