ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് തുടക്കം. പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുമ്പ് പ്രവേശനം നൽകിക്കൊണ്ടാണ് എട്ട് മുതൽ ഓഫറുകൾ ആരംഭിച്ചത്. ആമസോണിൽ വലിയ ഡീലുകൾ, ബിഗ് സേവിംഗ്‌സ്, ബ്ലോക്ക്ബസ്റ്റർ എന്റെർടൈൻമെന്റ് വിഭാഗങ്ങളിലായി 5000-ൽ അധികം ഉൽപ്പന്ന ലോഞ്ചുകൾ ഒരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ സാംസങ് സ്മാർട്ട്‌ഫോണുകളും അപ്ലയൻസുകളും ഇന്റൽ ലാപ്‌ടോപ്പുകളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ സോണി പ്ലേസ്റ്റേഷൻ 5, ലാക്‌മെ, മേബെല്ലൈൻ, ഹൈസെൻസിൽ നിന്നുള്ള ടെലിവിഷനുകൾ, എൽജി അപ്ലയൻസുകൾ, സർഫ് എക്സൽ, കംഫർട്ട്, വിം, ഹോർലിക്‌സ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച മൂല്യമുള്ള ഓഫറുകൾ ഉപയോക്താക്കൾക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയിൽ 10 ശതമാനം കിഴിവ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളിലെ നോ കോസ്റ്റ് ഇഎംഐ, മറ്റ് പ്രമുഖ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളിൽ നിന്നുള്ള മികച്ച ഓഫറുകളും ലഭ്യമാണ്.
ആമസോൺ പേ ലേറ്റർ സൗകര്യം പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഷോപ്പിംഗ് നടത്താൻ സാധിക്കും. ഈ തുക അടുത്തമാസം തിരികെ അടച്ചാൽ മതിയാകും. ലൈഫ്‌ടൈം ഫ്രീ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭ്യമാകും.















