ഭാരതത്തിന്റെ അഭിമാന ദിനം; അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി; ആശംസകൾ അറിയിച്ച് കേന്ദ്രമന്ത്രിമാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതത്തിന്റെ അഭിമാന ദിനം; അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി; ആശംസകൾ അറിയിച്ച് കേന്ദ്രമന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 10:46 am IST
FacebookTwitterWhatsAppTelegram

ഇന്ത്യക്ക് പുറത്തുള്ള, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ന്യൂജെഴ്‌സിയിലെ ബാപ്‌സ് സ്വാമിനാരായണൻ അക്ഷർധാം മഹാമന്ദിർ ഭക്തർക്കായി തുറന്ന് നൽകി. കൊത്തുപണികൾ ചെയ്ത അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് തുറന്നത്. ഇതിന് പിന്നാലെ ആശംസ അറിയിക്കുകയാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

ഈ നിമിഷം ഇന്ത്യയുടെ അഭിമാന നിമിഷമാണ്. കൂട്ടായ അർപ്പണബോധത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് അക്ഷർധാം മഹാമന്ദിർ. ഈ അവസരത്തിൽ എല്ലാവർക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. ഗുരു മഹന്ത് സ്വാമി മഹാരാജിന്റെയും ഗുരു പ്രമുഖ് സ്വാമി മഹാരാജിന്റെയും മാർഗദർശനങ്ങളുടെ തെളിവാണ് അക്ഷർധാമിന്റെ സൃഷ്ടിക്ക് പിന്നിലെന്നും  മുരളീധരൻ പറഞ്ഞു.

അക്ഷർധാം മഹാമന്ദിർ ഭക്തർക്കായി തുറന്ന് നൽകിയതിന് പിന്നാലെ കേന്ദ്രമന്ത്രി എൽ. മുരുകനും ആശംസ അറിയിച്ചു. ഹൈന്ദവരായ ഓരോരുത്തർക്കും അഭിമാനിക്കാവുന്ന ദിനമാണ് ഇത്. ഭാരതത്തിന്റെ മികവ് അടയാളപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അക്ഷർധാം മഹാമന്ദിർ. ഒരു വ്യാഴവട്ട കാലത്തെ അശ്രാന്തമായ സമർപ്പണത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ക്ഷേത്രമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

19-ാം നൂറ്റാണ്ടിലെ ഹിന്ദു ആത്മീയ നേതാവായ ഭഗവാൻ സ്വാമിനാരായണനാണ് 185 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ മറ്റ് മതങ്ങളിലെ പോലും പല പ്രമുഖരും പ്രശംസിച്ചിട്ടുണ്ട്. ഭഗവാൻ സ്വാമിനാരായണന്റെ പിൻഗാമിയും പ്രശസ്ത ആത്മീയ ഗുരുവും സന്യാസിയുമായ മഹന്ത് സ്വാമി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള 12,500-ലധികം വരുന്ന തൊഴിലാളികളുടെ വിയർപ്പാണ് ഇന്നലെ തുറന്ന് നൽകിയ ക്ഷേത്രം.

 

 

Tags: v.muraleedharanl muruganNew JerseyUS' largest Hindu templeBAPS Swaminarayan Akshardham Temple
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies