മലായാള സിനിമയിലും തെന്നിന്ത്യൻ സിനിമകളിലും ഉർവശി എന്ന നടിയ്ക്ക് എന്നും ഒരു വലിയ സ്ഥാനമുണ്ട്. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഉർവശിയുടെ സ്പർശമേൽക്കാത്ത കഥാപാത്രങ്ങളില്ലെന്ന് തന്നെ പറയാം. ഇന്നും തന്റെ ആരാധകരെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങൽ തന്നെയാണ് ഉർവശി എന്ന നടിയിൽ നിന്ന് പിറവി എടുക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
മകൾ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഒപ്പം ഉർവശിയുടെ കുടുംബവും ഉണ്ട്. ഇതിൽ കുഞ്ഞാറ്റയുടെ കുഞ്ഞനിയനൊപ്പമുള്ള ചിത്രങ്ങളും ശ്രദ്ധേയമാണ്. തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. ഇപ്പോൾ വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റ. വെക്കേഷൻ ആഘോഷിക്കാനായി ഉർവശിയുടേയും കുടുംബത്തിന്റെയും അടുത്ത് എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ഉർവശിക്കും കുടുംബത്തിനും ആശംസകളും സ്നേഹവുമറിയിച്ച് നിരവധിപേരാണ് ഇതിനോടകം കമന്റ് ബോക്സിൽ എത്തിയത്.