ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത അത്‌ലറ്റുകളുമായി സംവദിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30-നാണ് പരിപാടി നടക്കുന്നത്.
ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കുക, ഭാവി മത്സരങ്ങൾക്ക് അവരെ പ്രചോദിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ അത്‌ലറ്റുകൾ, പരിശീലകർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ഉദ്യോഗസ്ഥർ, ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധികൾ, യുവജനകാര്യ, കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
2022-ലെ ഏഷ്യൻ ഗെയിംസിൽ സുവർണ നേട്ടമാണ് ഇന്ത്യ നേടിയത്. 28 സ്വർണ മെഡലുകൾ ഉൾപ്പെടെ 107 മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ ചരിത്രവിജയം കുറിച്ചത്.















