ലക്‌നൗ : ഹമാസ് ഭീകരവാദികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇസ്രായേലിന്മേൽ ഹമാസ് നടത്തിയ അധിനിവേശത്തെ അനുകൂലിച്ചും ഇസ്രായേലിനെ എതിർത്തും ഒരു വിഭാഗം വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രകടനം നടത്തി. ഇസ്രായേൽ വിരുദ്ധവും ഹമാസ് അനുകൂലവുമായ പ്ലക്കാർഡുകളുമേന്തി അള്ളാഹു അക്ബർ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം നടന്നത്.
അലിഗഡ് മുസ്ലീം സർവകലാശാല പാലസ്തീനിനൊപ്പം നിൽക്കുന്നു, സ്വതന്ത്ര പാലസ്തീൻ, ഈ ഭൂമി പാലസ്തീനാണ്, ഇസ്രായേലല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉയർന്നു. എന്നാൽ ഇതാദ്യമായല്ല ഭാരതത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ പരസ്യ പ്രതികരണങ്ങൾ നടത്തി രംഗത്തുവരുന്നത്.
ഹമാസിനെ പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം എം.എ ബേബിയും നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് പ്രചോദനമായത്. ഹൈന്ദവ സമൂഹത്തെ ആകെ ചുട്ട് കൊന്ന് കുഴിച്ചുമൂടണം എന്ന മുദ്രാവാക്യം മുഴങ്ങിയ അതേ ക്യാമ്പസിൽ തന്നെയാണ് ഹമാസിനെ അനുകൂലിച്ച് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്.















