എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുടിക്കൽ പെരിയാർ ജംഗ്ക്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. വെളളമെടുക്കാൻ നിന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോകുകയായിരുന്നു. പെൺകുട്ടിയുടെ ഒച്ചകേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















