ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാന്റെ വസതിയിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരിശോധന നടത്തുന്നത്.
അമാനത്തുള്ള ഖാൻ ചെയർമാനായിരിക്കുന്ന ഡൽഹി വഖഫ് ബോർഡിൽ നിയമവിരുദ്ധമായി നിയമനം നടത്തിയതും അഴിമതി നടത്തിയതുമാണ് ഖാനെതിരെയുള്ള കേസ്. വഖഫ് ബോർഡിലെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും, നിയമങ്ങളും ലംഘിച്ച് 32 പേരെയാണ് ഖാൻ നിയമിച്ചത്.
ഡൽഹി വഖഫ് ബോർഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഖാനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.















