യുഎസിലെ ഏറ്റവും വലുതും ഇന്ത്യയ്‌ക്ക് പുറത്തുള്ള ആദ്യത്തെ വലിയ ഹിന്ദു ക്ഷേത്രവുമായ ബാപ്‌സ് സ്വാമിനാരായണൻ അക്ഷർധാം ഭക്തർക്കായി തുറന്ന് നൽകിയതിന് പിന്നാലെ ആശംസ അറിയിച്ച് നടൻ അക്ഷയ് കുമാർ. അഭിമാനത്തിന്റെ നിമിഷം എന്നാണ് അക്ഷയ് കുമാർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ സംസ്‌കാരത്തെ യുഎസിന്റെ മണ്ണിൽ യാഥാർത്ഥ്യമാക്കിയ മഹാരാജിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Congratulations on the grand opening of Akshardham in New Jersey! It’s a moment of pride to see it become the largest Hindu temple in America and second largest in the world. I’ve had the pleasure of meeting and seeing the vision of Guru Mahant Swami Maharaj into making this… pic.twitter.com/zZ0sSPQqMT
— Akshay Kumar (@akshaykumar) October 9, 2023
നീണ്ട 12 വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിലാണ് ക്ഷേത്രം തുറന്നു നൽകിയത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12,500-ഓളം തൊഴിലാഴികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഒക്ടോബർ 18 മുതലാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ ഗുരുവായ ഭഗവാൻ സ്വാമിനാരായണന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.
ഭഗവാൻ സ്വാമി നാരായണന്റെ പിൻഗാമിയും ആത്മീയ ഗുരുവുമായ മഹന്ത് സ്വാമി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബാപ്സ് സന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംഘമാണ് ക്ഷേത്രം രൂപകൽപന ചെയ്തത്. 183 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം.















