മുസ്ലീം സ്ത്രീകൾ തട്ടം ഇടാതായതും അവരുടെ പട്ടിണി മാറ്റിയതും മാർസിസ്റ്റ് പാർട്ടി കാരണമാണെന്ന് പറയുന്നത് അസംബന്ധമാണെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ. പട്ടിണി ഉണ്ടാക്കുന്നതല്ലാതെ മാറ്റാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംങ്ങൾ വിദേശത്ത് പോയി ജോലി ചെയ്ത് പണം ഉണ്ടാക്കിയാണ് ജീവിക്കുന്നത്. അല്ലാതെ അതിന് പിന്നിൽ മാർസിസ്റ്റ് പാർട്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു.
തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം മൂലമെന്നായിരുന്നു സിപിഎം സംസ്ഥാന സമിതി അംഗമായ കെ. അനിൽകുമാറിന്റെ പരാമർശം. എന്നാൽ അനിൽ കുമാറിന്റേത് വ്യക്തിപരവും അബദ്ധ പരാമർശവുമാണെന്ന് ചൂണ്ടിക്കാട്ടി കെടി ജലീൽ രംഗത്തെത്തിയിരുന്നു. പിന്നാലെ എ.എം ആരിഫും ഇതിനെ പിന്തുണച്ചിരുന്നു. മത വിരുദ്ധ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് സമസ്തയും രംഗത്തെത്തിയിരുന്നു.















