ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ റെയിൽവേ താരങ്ങളെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

Published by
Janam Web Desk

ന്യൂഡൽഹി: ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ റെയിൽവേ താരങ്ങളെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഈസ്റ്റേൺ റെയിൽവേയിലെ സീനിയർ സ്പോർട്സ് ഓഫീസറും 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിന്റെ ചുമതല ഉണ്ടായിരുന്ന ഡോല ബാനർജി, ഈസ്റ്റ് കോസ്റ്റ് റെയിൽവേ അസിസ്റ്റന്റും സ്പോർട്സ് ഓഫീസറും, സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവുമായ അമിത് രോഹിദാസുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

ചൈനയിലെ ഹാങ്ഷൈവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ സംഘത്തിന്റെ മികച്ച നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. 90 കളിക്കാരും ഏഴ് പരിശീലകരും, ഡോല ബാനർജിയും ഉൾപ്പെടെ ആകെ 98 ഇന്ത്യൻ റെയിൽവേ അംഗങ്ങളാണ് ഗെയിംസിൽ പങ്കെടുത്തത്. അതിൽ 39 കളിക്കാർ 43 വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളിലായി മെഡലുകൾ കരസ്ഥമാക്കി.

റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിച്ച 107 മെഡലുകളിൽ 22 എണ്ണം റെയിൽവേ കായികതാരങ്ങളുടെ സംഭാവനയാണ്.

Share
Leave a Comment