ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോയ്കെതിരെ കേസ്. കള്ളപ്പണം വെളുപ്പിക്കിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. ലാവ ഇന്റർനാഷണൽ മൊബൈൽ കമ്പനി എം.ഡി, ചൈനീസി പൗരനായ ആഡ്രൂ ക്വാങ്, ചാർട്ടേഡ് അക്കൗണ്ടന്റ് നിതിൻ ഗാർഗ്, ഇവരുമായി ബന്ധമുണെന്ന് സംശയിക്കുന്ന രാജൻ മാലിക്ക് എന്നിവരെയാണ് കള്ളപ്പണം തടയൽ നിയമത്തിന് കീഴിൽ അറസ്റ്റ് ചെയ്തത്.
ഈഡി പ്രതികളെ കോടതിയിൽ നാളെ ഹാജരാക്കും. കഴിഞ്ഞ വർഷം ജൂലൈയിൽ ഈഡി കമ്പനി റെയ്ഡ് ചെയ്തിരുന്നു. ഇന്ത്യയിൽ നികുതി അടയ്‌ക്കാതിരിക്കാൻ 62,476 കോടി രൂപ വിവോ ചൈനയിലേക്ക് മാറ്റി എന്നാണ് കണ്ടെത്തൽ. കള്ളപ്പണം ഇതാദ്യമായല്ല വിവോ സാമ്പത്തിക കുറ്റകൃത്യത്തിൽ നടപടി നേരിടുന്നത്. 2022 ൽ കമ്പനിയുടെ 119 അക്കൗണ്ടുകൾ സംശയത്തെ തുടർന്ന് ഈഡി തടഞ്ഞിരുന്നു.















