ശനിയാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷിയാകുന്നത് ചരിത്ര മത്സരത്തിനാകും. ചിരവൈരികളുടെ പോരാട്ടം കാണാന്‍ ഇതിഹാസങ്ങളും സ്‌റ്റേഡിയത്തിലെത്തും. ഒന്നേകാല്‍ ലക്ഷത്തിലധികം കാണികളെത്തുന്ന ഇന്ത്യ-പാക് പോരിന് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയുടെ അടയാളങ്ങളായ അമിതാഭ് ബച്ചന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രജനികാന്ത് എന്നിവര്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.സെക്രട്ടറി ജയ് ഷാ ഇവര്‍ക്ക് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ചിരുന്നു. 50,000ത്തിലേറെ രൂപ വിലയുള്ളതാണ് ഗോള്‍ഡന്‍ ടിക്കറ്റ്.
അമിതാഭ് ബച്ചനും രജനികാന്തും നേരത്തെയും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. 2011,2016 ലോകകപ്പ് പോരാട്ടങ്ങളാണ് ഇവര്‍ കണ്ടത്. ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളുടെയും നിര്‍ണായക പോരാട്ടമാകും ഇത്.















