അഫ്ഗാനിസ്ഥാൻ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചനനം . 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതു വരെ ആളപായം ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്ന് രാവിലെ 6.11 നാണ് ഭൂചലനം ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവ്യശ്യ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഏകദേശം 2000-ത്തിലധികം ആളുകൾ മരിക്കുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും, എത്ര പേർക്ക് ജീവൻ നഷ്ടമായെന്നുള്ള കൃത്യമായ കണക്ക് ഇത് വരെ കിട്ടിയിട്ടില്ലെന്നും ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു.