മുംബൈ: ബാങ്ക് ഓഫ് ബറോഡയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷനായ ‘ബോബ് വേൾഡിൽ’ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
‘1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ സെക്ഷൻ 35A പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ അധികാരം ഉപയോഗിച്ചാണ് ‘ബോബ് വേൾഡ്’ ആപ്ലിക്കേഷനിൽ പുതിയ ഇടപാടുകരെ ഉൾപ്പെടുത്തുന്നത് വിലക്കിയത്. എന്നാൽ ഈ വിലക്ക് നിലവിലുള്ള ‘ബോബ് വേൾഡ്’ ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ആർ. ബി. ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഉപഭോക്താക്കളെ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുന്ന രീതിയിൽ ചില മേൽനോട്ട ആശങ്കകൾ ഉണ്ടെന്നും അതിനെ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും ആർബിഐ കൂട്ടിച്ചേർത്തു. ‘ബോബ് വേൾഡ്’ ആപ്ലിക്കേഷനിൽ പുതിയ ബാങ്കിന്റെ ഇടപാടുകാരെ ഉൾപ്പെടുത്തുന്നതിന് പോരായ്മകൾ നിരീക്ഷിക്കുകയും അതിനുള്ള പരിഹാരം കണ്ടെത്തി ആർ ബി ഐ യെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ബാങ്ക് അനുബന്ധ പ്രക്രിയകൾ ശക്തിപ്പെടുത്തണമെന്നും, പ്രസ്താവനയിൽ പറയുന്നു.