ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഫാലിമി ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തു. നവാഗതനായ നിതിഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് വളരെ വേഗം ശ്രദ്ധ നേടുകയാണ്. പേര് സൂചിപ്പിക്കും പോലെ ഫാമിലി എന്റെർടെയ്‌നർ ആയ ചിത്രം ഉടൻ തീയേറ്റെറുകളിലെത്തും.
ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്‌സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ , ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ജഗദീഷും ബേസിലും അച്ഛനും മകനുമായി ആണ് എത്തുന്നത്.