ഇന്ത്യയിൽ ഏറെ പ്രചാരത്തിലള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്സ് ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഫോൺ വിപണിയിൽ എത്തുമെന്നാണ് സൂചന. നിർമ്മാതക്കൾ തന്നെയാണ് ഫോണിനെ കുറിച്ചുള്ള വിവരങ്ങളും ചിത്രവും എക്‌സിൽ പങ്ക് വച്ചത്. എന്നാൽ ഫോണിന്റെ വിലയോ മറ്റ് സവിശേഷതകളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
വൺപ്ലസ് ഓപ്പൺ എന്ന് പേരിട്ടിരിക്കുന്ന ഫോണിന്റെ കളർ കറുപ്പാണ്. കൂടാതെ വോളിയം, പവർ ബട്ടണുകൾ ഫോണിന്റെ വലത് വശത്തും, അലർട്ട് സ്ലൈഗർ ഇടത് വശത്തുമാണ് നൽകിയിരിക്കുന്നത്.
വൺപ്ലസ് ഓപ്പണിൽ 2,440ഃ2,268 പിക്‌സൽ റെസല്യൂഷനുള്ള 7.82 ഇഞ്ച് ഒഎൽഇഡി ഇൻസൈഡ് സ്‌ക്രീനും 1,116 ഃ 2,484 പിക്‌സൽ റെസല്യൂഷനുള്ള 6.31 ഇഞ്ച് ഒഎൽഇഡി ഔട്ടർ ഡിസ്‌പ്ലേയുമുണ്ടാകുമെന്ന് സൂചന. രണ്ട് സ്‌ക്രീനുകളും സുഗമമായ 120ഹെഡ്‌സ് റിഫ്രഷിംഗ് റേറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 16 ജിബി റാമും വൺടിബി ഇന്റേണൽ സ്്‌റ്റോറേജും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
A true OnePlus experience awaits.
Opening Soon. pic.twitter.com/ruL733woE9
— OnePlus India (@OnePlus_IN) October 9, 2023
“>
A true OnePlus experience awaits.
Opening Soon. pic.twitter.com/ruL733woE9
— OnePlus India (@OnePlus_IN) October 9, 2023















