സമ്പന്നവും വൈവിദ്ധ്യവുമായ റെയിൽവേ പൈതൃകത്തിന്റെ ആസ്ഥാനമാണ് ഇന്ത്യ. രാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും ഈ ട്രെയിനുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കൂടാതെ ഈ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലേക്കുള്ള ഒരു ഉൾക്കാഴ്ചയാണ് തുറന്നിടുന്നത്. വിനോദസഞ്ചാരികൾക്കും മറ്റ് യാത്രികർക്കും വളരെ മനോഹരമായ യാത്രാനുഭവമാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തെ ചില ശ്രദ്ധേയമായ പൈതൃക ട്രെയിനുകൾ ഇതാ…
ഡാർജിലിംഗ് ഹിമാലയൻ ട്രെയിൻ
ഡാർജിലിംഗ് ഹിമാലയൻ ട്രെയിൻ ടോയ് എന്നും അറിയപ്പെടുന്നു. ഇതിലൂടെ യാത്ര ചെയ്യുന്നവർക്ക് ഹിമാലയത്തിന്റെ വശ്യമനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു.കൂടാതെ ഇവ മനോഹരമായ തേയില തോട്ടങ്ങൾക്കിടയിലൂടെ കടന്നുപോകുന്നു എന്നതിനാൽ പച്ചപ്പിന്റെ മനോഹരമായ ദൃശ്യങ്ങളും തുറന്നു കാട്ടുന്നു.
കൽക്ക-ഷിംല
രാജ്യത്തെ മറ്റൊരു പൈതൃക ട്രെയിനാണിത്. നാരോ ഗേജ് റെയിൽവേ ഹരിയാനയിലെ കൽക്കയെയും ഹിമാചൽ പ്രദേശിലെ ഷിംലയെയും ബന്ധിപ്പിക്കുന്നു.
മാത്തേരൻ ഹിൽ റെയിൽവേ
മുംബൈക്ക് സമീപം പശ്ചിമഘട്ടത്തിലാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്.ഈ നാരോ ഗേജ് റെയിൽവേ മാത്തേരൻ ഹിൽ സ്‌റ്റോഷനിലേക്കാണ് വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നത്.
നീലഗിരി മൗണ്ടൻ റെയിൽവേ
യുനെസ്‌കോയുടെ മറ്റൊരു ലോക പൈതൃക സ്ഥലമാണിത്. ഈ റെയിൽപ്പാത തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്നും ഊട്ടിയിലേക്കാണ് ഉള്ളത്.
പാലസ് ഓൺ വീൽസ്
രാജസ്ഥാനിലും പരിസര പ്രദേശങ്ങളിലും സർവീസ് നടത്തുന്ന ട്രെയിനാണിത്. രാജ്യത്തെ തന്നെ ആദ്യകാല ആഡംബര ട്രെയിനുകളിൽ ഒന്നാണിത്. പേര് പോലെ തന്നെ പാലസിന് സമാനമായ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.















