കുവൈറ്റ് : ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എക്‌സ്‌പ്ലോർ ഇൻ ക്രെഡിബിൾ ഇന്ത്യ സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യയിലെ വിവിധ ട്രാവൽ ഏജൻസികളും, ഹോട്ടലുടമകളും കൂടാതെ കുവൈത്തിലെ പ്രമുഖ ട്രാവൽ വ്‌ളോഗർമാരും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യൻ അംബാസ്ഡർ ആദർശ് സൈ്വക ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ എടുത്ത് പറയുകയും ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ‘സമ്പൂർണ ടൂറിസ അനുഭവം’ എന്ന ആശയം അടിവരയിട്ട് പറയുകയും ചെയ്യ്തു. കൂടാതെ കുവൈത്തിലെ ട്രാവൽ വ്‌ളോഗർമാർ അവരുടെ ഇന്ത്യയിലെ അനുഭവങ്ങളെ കുറിച്ച് പറയുകയും ചെയ്യ്തു.
മൂന്ന് ദിവസം മുൻമ്പ് സൈ്വക കുവൈത്ത് ജല-വൈദ്യുത വകുപ്പ് മന്ത്രി ജസീം മുഹമ്മദ് അഹ്ദുല്ല അൽ ഒസ്താദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ-കാർഷിക മേഖലയിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. കുവൈറ്റിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരു രാജ്യം ഇന്ത്യയാണ്.













