‘വസുധൈവ കുടുംബകം’; ഐക്യരാഷ്‌ട്രസഭയുടെ ഇന്ത്യൻ ആസ്ഥാനത്ത് തിളങ്ങി ഭാരതത്തിന്റെ സന്ദേശം; ഫലകം അനാച്ഛാദനം ചെയ്തു

Published by
Janam Web Desk

 

ഇന്നലെ ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യൻ ആസ്ഥാനത്ത് ‘വസുധൈവ കുടുംബകം’ എന്ന ഭാതരതീയ ദർശനം പതിപ്പിച്ച ഫലകം ഭാരതത്തിന്റ അംബാസിഡർ രുചിര കാംബോജും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ പ്രസിഡന്റ നിനയ് സുഭദ്ര ചേർന്ന് അനാച്ഛാദനം ചെയ്തു.

അനൈക്യം ബാധിച്ച ലോകത്തിന് മുന്നിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റയും ഇന്ത്യൻ പ്രതീകമായി ഫലകം നിലകൊള്ളും. ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. 2030 ഓടെ ഐക്യരാഷ്‌ട്ര സഭ മുന്നോട്ട് വച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ ലോകമാകെ പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ഭാരതീയ മാർഗരേഖയാണ് വസുധൈവ കുടുംബകം. ലോകമാകുന്ന തറവാടിലെ അംഗങ്ങൾ എന്ന ആശയം യുദ്ധ വെറിയിലും അധിനിവേശ തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്‌ട്രങ്ങൾക്ക് മുന്നിലേക്ക് ഭാരതം വയ്‌ക്കുന്ന സന്ദേശമാണ്. ഇവിടെയാണ് ‘ ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന ആശയത്തിന്റ പ്രസക്തി.

വെല്ലുവിളി നിറഞ്ഞ കാലത്ത് വസുദെവ കുടുംബകം എന്ന ആശയത്തിന് ഏറെ പ്രസക്തി ഉണ്ട് എന്ന് ഐക്യരാഷ്‌ട്ര സഭ പ്രസിഡന്റ് ഡെന്നീസ്
ഫ്രാൻസിസ് പറഞ്ഞു. വസുധൈവ കുടുംബകത്തെ കുറിച്ചുള്ള അന്തരാഷ്‌ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ ലോകം ഒരു കുടുംബം എന്ന പ്രമേയം കാലഘട്ടത്തിന്റ അനിവാര്യത ആണ് എന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Share
Leave a Comment