മലയാളത്തിലെ ഹാസ്യതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് രമേശ് പിഷാരടി. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും തന്റേതായ വൺ മാൻ ഷോകളിലൂടെയും പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ രമേശ് പിഷാരടി സിനിമയിൽ ഒട്ടേറെ വേഷങ്ങൾ ചെയ്തു. പിന്നീട് സിനിമാ നടനിൽ നിന്നും സംവിധായകനായും ടെലിവിഷനിൽ അവതാരകനായും സ്റ്റാൻഡ് അപ് കൊമേഡിയനുമൊക്കെയായി തിളങ്ങുകയാണ്.
നടൻ സലീം കുമാറിന്റെ ട്രൂപ്പിലൂടെയാണ് രമേശ് പിഷാരടി ഹാസ്യരംഗത്ത് ചുവടുറപ്പിക്കുന്നത്. മിമിക്രി വേദികളിലേക്കുള്ള കടന്നുവരവിൽ രമേഷ് പിഷാരടി കൈപിടിച്ചു ഉയർത്തിയത് സലിം കുമാറാണെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇന്ന് നടൻ സലിം കുമാറിന്റെ 54-ാം ജന്മദിനമാണ്. ഇതോടനുബന്ധിച്ച് രമേഷ് പിഷാരടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. സലിം കുമാറിന് ജന്മദിനാശംസകൾ നേർന്നതിനൊപ്പം പ്രിയപ്പെട്ട സലിം കുമാറിന്റെ സിനിമ ഡയലോഗുകൾ കമന്റു ചെയ്യാൻ ഫോളോവേഴ്സിനോട് അഭ്യർത്ഥിക്കുന്നുമുണ്ട് പിഷാരടി. ഇതോടെ നിരവധിപേരാണ് താരത്തിന്റെ പഴയ ചിത്രങ്ങളിലെ ഡയലോഗുകൾ ഓർത്തെടുത്ത് കമന്റുമായെത്തുന്നത്.
ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ ചിത്രം. പിന്നീട് ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. പിന്നീട് കെെനിറയെ ചിത്രങ്ങൾ. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു എല്ലാം സലിംകുമാറിന്റെ അഭിനയമികവ് ഉയർത്തുന്നതായിരുന്നു. തുടർന്ന് ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
View this post on Instagram