ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് പിന്നാലെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ഭാരതത്തിന്റെ യുവജനത. ‘ഭാരതം ഇസ്രായേലിനൊപ്പം’ എന്ന് പച്ച കുത്തുന്ന ടാറ്റുകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമമായ എക്‌സിൽ തരംഗമാവുന്നത്.
ഹമാസ് ഭീകരരുടെ ക്രൂരതകളിൽ ചിന്നിത്തെറിച്ച രക്തത്തുള്ളികൾ യുദ്ധക്കളത്തിൽ മായാത്ത കറകളായി അവശേഷിക്കുമ്പോൾ ഇസ്രായേലിയൻ ജനതയ്‌ക്ക് ഭാരതത്തിന്റെ പിന്തുണ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അറിയിച്ചത്. ഈ സന്ദേശം സ്വന്തം ശരീരത്തിൽ പച്ച കുത്തി ലോകത്തിനു മുമ്പാകെ കാഴ്ച വച്ചിരിക്കുകയാണ് ഭാരതത്തിന്റെ സ്വന്തം മക്കൾ. ‘
#WATCH | Israel-Palestine conflict: Youth in UP’s Varanasi extend their support to Israel by getting tattoos. pic.twitter.com/vR8aTG47VL
— ANI UP/Uttarakhand (@ANINewsUP) October 12, 2023
“>
വീ സ്റ്റാൻഡ് വിത്ത് ഇസ്രായേൽ’, ‘വീ സപ്പോർട്ട് ഇസ്രായേൽ’തുടങ്ങിയ വാചകങ്ങളാണ് ദേശീയ പതാകയ്‌ക്കൊപ്പം യുവതീ-യുവാക്കൾ പച്ചക്കുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ കോളിന് മറുപടിയായി ഭാരതവും ഭാരതീയരും ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ കൂടി ആവർത്തിച്ചിരുന്നു.