എറണാകുളം: മഹാരാജസ് കോളേജിൽ പ്രിൻസിപ്പലിനെ മുറിക്കകത്ത് പൂട്ടിയിട്ട് എസ്എഫ്‌ഐ പ്രവർത്തകർ. എസ്എഫ്‌ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്. എംജി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തെ തുടർന്നാണ് പ്രവർത്തകർക്ക് സസ്‌പെൻഷൻ നൽകിയത്.















