അഹമ്മദാബാദില്‍ ശനിയാഴ്ച അരങ്ങേറുന്നത് ക്രിക്കറ്റിലെ സമാനതകളില്ലാത്ത പോരാട്ടമാണ്. ചിരവൈരികള്‍ മോദി സ്‌റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകരും വന്‍ സമ്മര്‍ദ്ധത്തിലാകും. ഇപ്പോഴുള്ള താരങ്ങൾ മത്സരത്തിന് മുൻപ് വെല്ലുവിളികൾ നടത്തുന്നത് താരതമ്യേന കുറവാണെങ്കിലും ചിലർ അതിന് മുതിരാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഇന്ത്യക്കൊരു മുന്നറിയിപ്പുമായി രംഗത്തെയിരിക്കുകയാണ് പാകിസ്താന്‍ പേസര്‍ ഷഹീഷാ അഫ്രീദി.
ഇന്നലത്തെ പരിശീലനം കഴിഞ്ഞ് ടീം ബസിലേക്ക് മടങ്ങുന്നതിനിടെ കാത്തു നിന്ന മാദ്ധ്യമപ്രവര്‍ത്തകരോടായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. ഇവരില്‍ ചിലര്‍ ബൗളറോട് ഒരു സെല്‍ഫിക്കായി അഭ്യര്‍ത്ഥിച്ചു. തീര്‍ച്ചയായും സെല്‍ഫിയെടുക്കാം, പക്ഷെ ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റുകളെടുത്ത ശേഷമാവാമെന്നായിരുന്നു ഷഹീന്റെ മറുപടി.
എന്നാല്‍ താരത്തിന്റെ ലോകകപ്പിലെ പ്രകടനം അത്ര ശോഭനമല്ല. ഇക്കഴിഞ്ഞ ഏഷ്യാകപ്പിലും താരം ഇന്ത്യക്കാരില്‍ നിന്ന് തല്ലുവാങ്ങിക്കൂട്ടിയിരുന്നു. 10 ഓവര്‍ എറിഞ്ഞ താരം 7.9 ഇക്കോണമയില്‍ 79 റണ്‍സ് വഴങ്ങിയിരുന്നു. ലഭിച്ചതാകട്ടെ ഒരു വിക്കറ്റും.















