അഹമ്മദാബാദ്: ലോകകപ്പിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മത്സരങ്ങൾ നഷ്ടമായ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ന് പാകിസ്താനെതിരെ കളിക്കും. മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ ഗിൽ 99 ശതമാനം ശാരീരിക ക്ഷമത കൈവരിച്ചതായി നായകൻ രോഹിത് ശർമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇലവനിൽ സ്ഥാനം പിടിച്ച കാര്യം ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗില്ലും ഫോമിലെത്തിയാൽ ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് വർദ്ധിക്കും. ഇതോടെ ഇഷാൻ കിഷന് പുറത്തിരിക്കേണ്ടി വരും.
2023ൽ ഏകദിനത്തിലെ ടോപ് സ്‌കോററാണ് ഗിൽ. അഞ്ചു വീതം സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളുമടക്കം 1230 റൺസാണ് ഈ വർഷം ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. പനിയിൽ നിന്ന് മുക്തനായതിന് ശേഷം പരിശീലനം നടത്തുന്ന ഗില്ലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രോഹിത്-ഗിൽ ഓപ്പണിങ് കൂട്ടുകെട്ട് പാകിസ്താന് വെല്ലുവിളി സൃഷ്ടിക്കും.
സാദ്ധ്യത ടീം
ഇന്ത്യ: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബു്മ്ര, മുഹമ്മദ് സിറാജ്, രവിചന്ദ്ര അശ്വിൻ, മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ്
പാകിസ്താൻ: അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ(പ), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ആഘ സൽമാൻ, ഫഖർ സമാൻ, ഉസാമ മിർ, മുഹമ്മദ് വസീം ജൂനിയർ