ബെംഗളൂരു: ഹമാസ് ഭീകരരെ ദേശസ്‌നേഹികളെന്ന് പരാമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. മംഗളൂരുവിൽ ജോലി ചെയ്യുന്ന സാക്കറിനെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കുക, കൊള്ളയടിക്കുക തുടങ്ങിയ എട്ടോളം വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹമാസ് പോരാളികളാണെന്നും രാജ്യസ്‌നേഹികളായ അവർക്കായി പ്രാർത്ഥിക്കണമെന്നും സക്കീർ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പാസ്തീനിന്റെയും ഗാസയുടെയും ഹമാസ് ദേശസ്‌നേഹികളുടെയും വിജയത്തിനായി ദുവാ നടത്താനും സക്കീർ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സ്വമേധയാ കേസെടുക്കുകയായി രുന്നു.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിഎച്ച്പി അംഗം പ്രദീപ് കുമാർ പോലീസിൽ പരാതി നൽകിയിരുന്നു. ഹമാസ് ഭീകരർക്ക് പിന്തുണ നൽകുന്ന സാക്കിറിന്റെ പ്രസ്താവന രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.