ഏകദിന ലോകകപ്പിലെ ഇന്ത്യ -പാക് മത്സരത്തിൽ കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷം മൗനത്തിലാണ് എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യൻ വിജയത്തെ അദ്ദേഹം പ്രകീർത്തിച്ചു. ഇക്കഴിഞ്ഞ മത്സരത്തിൽ ഭാരതം പാകിസ്താനെ പരാജയപ്പെടുത്തി. രാജ്യം മുഴുവൻ വിജയം ആഘോഷിച്ചപ്പോൾ കോൺഗ്രസ് മാത്രം ഇന്ത്യയുടെ വിജയത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല, ശർമ്മ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു.
നരേന്ദ്രമോദി സർക്കാർ വന്നതിന് ശേഷം ആഗോളതലത്തിൽ കായിക മേഖലയിൽ വൻ ചുവടുവെയ്പ്പാണ് ഭരതം നടത്തിയിട്ടുള്ളത്. എന്നാൽ, ഇതിനെ അംഗീകരിക്കാൻ കോൺഗ്രസ് അടങ്ങുന്ന പ്രതിപക്ഷം തയ്യാറാകുന്നില്ല. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പോസ്റ്റ്. സ്‌നേഹത്തിന്റെ കയിൽ നിന്നും ഒരു വാക്കുപോലും വന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്നലെ നടന്ന ഇന്ത്യ പാക് മത്സരത്തിൽ ഇന്ത്യയ്‌ക്ക്് ഐതിഹാസീക വിജയമാണ് ലഭിച്ചത്. ആദ്യ അവസരങ്ങളിൽ തന്നെ കളിയിൽ അപ്രമാദിത്വം കാണിച്ച ഇന്ത്യ ബറ്റിംഗിൽ പാക് ബൗളർമാർക്ക് കണക്കിന് മറുപടി നൽകി. മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യ വിജയിക്കുമെന്ന് ഏവരും വിശ്വസിച്ചിരുന്നു. 192 റൺസ് എന്ന വിജയലക്ഷ്യം വളരെ നിസാരമായാണ് ഇന്ത്യ നേടിയത്.
Yesterday, Bharat defeated Pakistan in the World Cup cricket. Entire country erupted in joy and celebrated the win. But not a word from “Mohabbat ki Dukan”.
— Himanta Biswa Sarma (@himantabiswa) October 15, 2023















