ടെൽഅവീവ്: വടക്കൻ ഗാസവിട്ട് തെക്കൻ ഗാസയിലേക്ക് ജനങ്ങളോട് മാറാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. സലാ ദിൻ മുതലുള്ള ഭാഗങ്ങളിൽ 4 മണിക്കൂർ ആക്രമണങ്ങൾ നടത്തില്ലായെന്നും ഈ സമയത്തിനുള്ളിൽ ജനങ്ങൾ പ്രദേശം വിട്ട് പോകണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഇസ്രായേൽ പ്രതിരോധ സേന അറിയിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ മേഖലയിലേക്ക് മാറാൻ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ 10 മണി മുതൽ ഒരു മണിവരെ മേഖലയിൽ ഇസ്രായേൽ സൈന്യം ഓപ്പറേഷനുകൾ നടത്തുന്നതല്ല. ഈ അവസരം നിങ്ങൾ തെക്കൻ ഗാസയിലേക്ക് പോകാൻ ഉപയോഗിക്കണം. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മാത്രം ചുമതലയാണ്. ഹമാസ് നേതാക്കൾ അവരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കി കഴിഞ്ഞു. നിങ്ങൾ ഈ നിർദ്ദേശം പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇസ്രായേൽ സേന ട്വിറ്ററിൽ കുറിച്ചു.
നിലവിൽ ഗാസയിൽ ശക്തമായ വ്യോമാക്രമണം ഇസ്രായേൽ നടത്തുന്നുണ്ട്. അടുത്ത ഘട്ടത്തിൽ കരമാർഗം ആക്രമണം നടത്താനാണ് സേന ശ്രമിക്കുന്നത്. ഈ അവസരത്തിലാണ് ജനങ്ങളോട് ഉത്തര ഗാസ വിട്ടുപോകാൻ സൈന്യം നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഭീകര സംഘടനയിലെ പ്രമുഖരെ ഒന്നൊന്നായി വകവരുത്തുന്ന ദൗത്യത്തിലാണ് ഇസ്രായേൽ സേന. ഹമാസ് നുഖ്ബ മേഖല കമാൻഡർ അൽ ഖേദ്രയെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചിരിന്നു.
Residents of Gaza City and northern Gaza, in the past days, we've urged you to relocate to the southern area for your safety. We want to inform you that the IDF will not carry out any operations along this route from 10 AM to 1 PM. During this window, please take the opportunity… pic.twitter.com/JUkcGOg0yv
— Israel Defense Forces (@IDF) October 15, 2023