പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച രണ്ടാമത്തെ ഗർബ ഗാനം പുറത്തിറങ്ങി. ‘മാഡി’ എന്നാണ് പുതിയ ഗാനത്തിന്റെ പേര്. നവരാത്രി ഉത്സവത്തിന്റെ മനോഹാരിത ഉയർത്തി കാട്ടുന്ന ഗാനമാണ് മാഡി. ഗുജറാത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ വർണാഭമായ ദൃശ്യങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ദിവ്യ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. മൻപ്രീത് സിംഗ്, ഹർമീത് സിംഗ് എന്നിവരുടെ മീറ്റ് ബ്രോസ് എന്ന ബാൻഡാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
നവരാത്രി ആരംഭിക്കുന്ന വേളയിൽ താൻ എഴുതിയ ഗർബ ഗാനം പുറത്തുവിടുന്നതിൽ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്സവ താളമേളങ്ങൾ ആഘോഷമാക്കാം. തന്റെ വരികൾക്ക് ജീവൻ നൽകിയവർക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ഈ വീഡിയോയും ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
As the auspicious Navratri dawns upon us, I am delighted to share a Garba penned by me during the past week. Let the festive rhythms embrace everyone!
I thank @MeetBros, Divya Kumar for giving voice and music to this Garba.https://t.co/WqnlUFJTXm
— Narendra Modi (@narendramodi) October 15, 2023
ഇന്നലെ പ്രധാനമന്ത്രി വർഷങ്ങൾക്ക് മുൻപ് എഴുതിയ ഗർബ ഗാനം പുറത്തിറങ്ങിയിരുന്നു. തനിഷ്‌ക് ബാഗ്ചി എന്ന ഹിറ്റ് മേക്കറാണ് നരേന്ദ്രമോദിയുടെ വരികൾക്ക് ഈണം നൽകിയത്. ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന നൃത്തരൂപമാണ് ഗർബ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഗാനം ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.















