ഇടുക്കി: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം. ഇടുക്കി വാഗമണ്ണിലാണ് സംഭവം. വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ്-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി. സംഭവത്തിൽ പോലീസിനും പരിക്കേറ്റതായാണ് വിവരം.
അടുത്തിടെ പത്തനംതിട്ട കാർഷിക സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും കയ്യാങ്കളി നടന്നിരുന്നു. സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുകയും ഈ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ മുൻ ആറന്മുള എംഎൽഎ കെ.സി. രാജഗോപാലിന് മർദ്ദനമേറ്റു.















