ടെൽഅവീവ്: ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഹമാസിനോട് എനിക്ക് രണ്ട് അഭ്യർത്ഥനയാണുളളത്, നിങ്ങൾ ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയക്കണം. അവർക്ക് മാനുഷിക പരിഗണന ലഭിക്കണം. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിലപേശാനുളള ഉപകരണമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകരാക്രമണത്തിൽ 1,300 പേർ കൊല്ലപ്പെടുകയും 3600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഗാസയിൽ 150-200 ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി ഗാലന്റും വ്യക്തമാക്കി.