ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ നേടിയ ഉജ്ജ്വല വിജയം മൈതാനത്തിരുന്ന് കണ്ടത് ഒന്നരലക്ഷം പേരായിരുന്നു. എന്നാല്‍ തത്സമയം ഓണ്‍ലൈന്‍ വഴി കണ്ടത് മൂന്ന് കോടി പേരെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏഷ്യാകപ്പിലെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 2.8 കോടി പേരാണ് അന്ന് മത്സരം തത്സമയം വീക്ഷിച്ചതെങ്കില്‍ കഴിഞ്ഞ ദിവസമിത് 3.5 കോടിയിലേക്ക് ഉയരുകയായിരുന്നു. ഹോട്ട് സ്റ്റാർ വഴിയായിരുന്നു ലൈവ് സ്ട്രീം.
2.1 കോടി ആളുകളാണ് ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏഷ്യാകപ്പ് ഫൈനല്‍ കണ്ടത്. ടെലിവിഷന്‍ പ്രേഷകരുടെ കണക്കുകൂടി ചേര്‍ത്താന്‍ അഞ്ചു കേടി കടക്കും.അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ 14ന് ഉച്ചയ്‌ക്ക് ശേഷമായിരുന്നു മത്സരം. പാകിസ്താന്റെ 192 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ ഗംഭീര ഇന്നിംഗ്‌സാണ് ഇന്ത്യയുടെ അനായാസ വിജയത്തിന് വഴിയൊരുക്കിയത്.















