ഡൽഹി: കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഡൽഹി എന്നിവിടങ്ങളിൽ വ്യാപക റെയ്ഡ്. സർക്കാർ കരാറുകാർ, റിയൽ എസ്റ്റേറ്റുകാർ എന്നിവരുടെ കേന്ദ്രങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 94 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദ്യങ്ങളും 8 കോടി രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു.
വ്യാജ കരാറുകൾ സൃഷ്ടിച്ചും ചിലവാക്കാത്ത ധനത്തിന് ഉപകരാർ തയ്യാറാക്കിയും ഇതിനു പുറമേ വരുമാനം കുറയ്‌ക്കുന്ന വ്യാജ രസീതുകൾ തയ്യാറാക്കിയും പലവിധത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. വൻ ക്രമക്കേടാണ് കരാറുകളിൽ കണ്ടെത്തിയത്.
വ്യാജ കരാർ തയ്യാറാക്കി അതിൽ നിന്നും നേടിയെടുക്കുന്ന തുക ബിസിനസ് ഇതര ആവശ്യങ്ങൾക്കാണ് പ്രതികൾ ഉപയോഗിച്ചത്. കരാറുകാരുടെ ബിനാമികളുടെ അക്കൗണ്ടുകളിൽ നിന്നും കണക്കിൽ പെടാത്ത ധനം കണ്ടെടുത്തു