ന്യൂഡൽഹി: ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുള്ള തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുമ്പേ മദ്ധ്യപ്രദേശിലും, ഛത്തീസ്ഗഡിലും സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പ്രചാരണം ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളും നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.















