ഗ്രൗണ്ടില്‍ നിസ്‌കരിച്ച പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്വാനെ ഐ.സി.സി വിലക്കുമോ എന്ന കാര്യമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ക്രിക്കറ്റ് സ്പിരിറ്റിന് എതിരായ നടപടക്കെതിരെ സുപ്രീം കോടതി വിനീത് ജിന്‍ഡാല്‍ ആണ് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പാകിസ്താന്‍ നെതര്‍ലന്‍ഡ് മത്സരത്തിന് ശേഷമായിരുന്നു റിസ്വാന്‍ ഗ്രൗണ്ടില്‍ നിസ്‌കരിച്ചത്.
ഇതാദ്യമല്ല റിസ്വാന്‍ ഗ്രൗണ്ടില്‍ നിസ്‌കരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ശേഷവും താരം ഗ്രൗണ്ടില്‍ നിസ്‌കരിച്ചിരുന്നു.ഗാസയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച റിസ്വാനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ ഐസിസി വ്യക്തമാക്കിയിരുന്നു. ഗ്രൗണ്ടിന് പുറത്തു നടക്കുന്ന കാര്യങ്ങളില്‍ ഇടപെടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് അതില്‍ നടപടി എടുക്കേണ്ടതെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഗ്രൗണ്ടിലെ നിസ്‌കാരം സംബന്ധിച്ച് ഐസസി അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. സംഭവം കളത്തിന് പുറത്തല്ലാത്തതിനാല്‍ ഐസിസിക്ക് ഇടപെടേണ്ടി വരുമെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം. വരും ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരും.