മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്ത വിരുതന്മാരെ വളഞ്ഞിട്ട് പിടികൂടി റെയില്‍വെ. മുംബൈയ് ലോക്കല്‍ സ്‌റ്റേഷനുകളിലാണ് വ്യാപക പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ കല്യാണ്‍ റെയില്‍വെ സ്‌റ്റേഷനില്‍ 157 ടിക്കറ്റ് ചെക്കര്‍മാരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധനയില്‍ 16.85 ലക്ഷം രൂപയാണ് ഒരു ദിവസം കൊണ്ട് ഈടാക്കിയത്. പരിശോധന രാത്രി വരെ തുടര്‍ന്നു.
4438 പേരാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതെന്നാണ് വിവരം. ഓരോ ടിക്കറ്റ് ചെക്കര്‍മാരും ശരാശരി 27 വീതം പിടികൂടുകയും പതിനായിരത്തിലേറെ രൂപ പിഴയായി ഇടാക്കുകയും ചെയ്തു. 35 ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന.ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സെന്‍ട്രല്‍ റെയില്‍വെയാണ് ഇതിന്റെ വീഡിയോ എക്‌സിലൂടെ പങ്കുവച്ചത്. നിങ്ങളില്‍ ഞങ്ങളില്‍ നിന്ന് ഒളിക്കുമ്പോള്‍ ഞങ്ങള്‍ സ്‌റ്റേഷനുകളില്‍ നിങ്ങള്‍ക്കായി കാത്തിരിക്കും- എന്നുപറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും ടിക്കറ്റുമായി മാത്രമേ യാത്ര ചെയ്യാവൂ എന്നും റെയില്‍വെ ഉപദേശിക്കുന്നു.
.@Central_Railway: ‘You are hiding from us… and we are waiting for you at the station!’
Massive crackdown on ticketless travelers results in ₹8.66 Lakh collected in a single day. https://t.co/TrUKK33TEt#TicketlessTravel #RailwayCrackdown #Mumbai #Mumbaikars #MumbaiNews… pic.twitter.com/zx2eu5EWDP
— Free Press Journal (@fpjindia) October 10, 2023
“>















