ആലപ്പുഴ: കൊടകര തപോവനം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ അതിരുദ്ര മഹായാഗത്തിൽ പങ്കെടുത്ത ആചാര്യന്മാരെ ആദരിക്കലും സാക്ഷ്യപത്ര വിതരണവും ഒക്ടോബർ 20 നു ചക്കുളത്ത് കാവിൽ വെച്ച് നടത്തപ്പെടും.
ഈ യാഗത്തിൽ പെരുമ്പടപ്പ് മന ഋഷികേശൻ നമ്പൂതിരിപ്പാടായിരുന്നു അഗ്നിഹോത്രി. തപോവനം അശ്വിനി ദേവ് തന്ത്രി യാഗയജമാനനും തൃശൂർ വി ടി രാമചന്ദ്രൻ തന്ത്രി ഉപാചാര്യനുമായിരുന്നു.
അതിരുദ്ര മഹായാഗത്തിൽ പങ്കെടുത്ത പ്രഥമ ആചാര്യന്മാരെ ആദരിക്കലും ഗണാചാര്യന്മാർക്കും റിത്തുകൾക്കും അപ്രീസിയേഷൻ സർട്ടിഫിക്കേറ്റ് സമർപ്പണവും വിതരണവും ഒക്ടോബർ 20 നു ചക്കുളത്ത് കാവിൽ നടക്കുമെന്ന് ആഘോഷകമ്മിറ്റി ജനറൽ കൺവീനർ പി കെ സുജിത്ത് തന്ത്രി എടത്വ അറിയിച്ചു.