ഇസ്രായേലിൽ അന്ന് ആഘോഷരാവായിരുന്നു. കണ്ണടയ്‌ക്കുന്ന വേഗത്തിലാണ് ഒത്തുകൂടിയ ജനങ്ങളുടെ സന്തോഷത്തിന് ഫുൾ സ്റ്റോപ്പ് വീണത്. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രായേലിന്റെ തെക്കൻ മണ്ണിൽ മിസൈലുകൾ കൂട്ടത്തോടെ തൊടുത്തുവിട്ടപ്പോൾ ജീവൻ പൊലിഞ്ഞത് ആയിരങ്ങളുടെയാണ്. സംഗീതോത്സവത്തിൽ കൂട്ടത്തോടെ മരണപ്പെട്ടവരുടെ ഉളുലയ്‌ക്കുന്ന ചിത്രങ്ങൾ കണ്ട് ലോകം ഒന്നടങ്കം ഞെട്ടി.
മരിച്ചവരുടെ കൂട്ടത്തിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. അക്കൂട്ടത്തിൽ തന്റെ മകളുടെ മരണവാർത്ത ആപ്പിൾ വാച്ച് വഴി അറിഞ്ഞതിന്റെ ഞെട്ടലിലാണ് അമേരിക്കൻ വ്യവസായിയായ ഇയാൽ വാൾഡ്മാൻ. സംഭവം അറിഞ്ഞയുടനെ തന്നെ ഇയാൽ ഇസ്രായേലിലേക്ക് തിരിച്ചു.മറ്റ് പലരെയും പോലെ തന്റെ മകളെയും ഭീകരർ ബന്ദികളാക്കിപ്പെട്ടിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട്് ജീവനറ്റ മകളെ കണ്ടതിന്റെ ഞെട്ടലിലാണ് പിതാവ്.
ആപ്പിൾ വാച്ചിൽ നിന്ന് ലഭിച്ച വിവരം പ്രകാരം മകൾ സംഗീതോത്സവം നടക്കുന്ന പ്രദേശത്താണ് ഉള്ളതെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവ് അവിടെ എത്തുകയായിരുന്നു. മകളും കാമുകനും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇരുവരുടെയും വാഹനവും സാധനങ്ങളും മാത്രമാണ് കണ്ടെത്താനായത്. കാറിൽ നിന്ന് അവളുടെ ഫോണും കണ്ടെത്തി. ആപ്പിൾ വാച്ചിലെ ട്രാക്കിംഗ് ഫീച്ചറിന്റെ സഹായത്തോടെയാണ് മകൾ കൊല്ലപ്പെട്ട സ്ഥലത്ത് എത്തിച്ചേരാനായത്.
കാർ കിടന്നിടത്ത് നിന്ന് മീറ്ററുകളോളം അകലെയാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോര വാർന്ന് കിടക്കുന്ന മകളെയും അടുത്ത് നാല് തോക്കുമാണ് ഇയാൽ കണ്ടത്. ഭീകരസംഘം അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ഭയനാകമായ വീഡിയോ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. രണ്ട് ദിശകളിൽ നിന്നും അഞ്ചോളം ഭീകരർ വെടിയുതിർത്തു. തൽക്ഷണം 24-കാരി മരിക്കുകയായിരുന്നു. അവൾ തെറ്റൊന്നും ചെയ്തിട്ടില്ല. എത്ര നിഷ്ഠൂരമായാണ് കിരാതന്മാർ കുഞ്ഞിനെ കൊന്നത്’ എന്ന് പിതാവ് മൃതദേഹം കണ്ട് നിലവിളിച്ചു. മകളുടെ മരണം കാണാൻ വിധിക്കപ്പെട്ട പിതാവിന്റെ ഹൃദയഭേദകമായ വാക്കുകൾ ആരുടെയും നെഞ്ചിൽ നീറ്റലുണ്ടാക്കും.