അഗ്നിപഥ് പദ്ധതിയുടെ ആർമി റിക്രൂട്ട്‌മെന്റ് റാലി എറണാകുളത്ത് നടക്കും. നവംബർ 16 മുതൽ 25 വരെ സംഘടിപ്പിക്കുന്ന റാലിയിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ 6,000 ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുക. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി നടക്കുക.
പ്രാഥമിക എഴുത്ത് പരീക്ഷയിൽ വിജയിച്ചവരാകും റാലിക്കെത്തുക. പ്രതിദിനം 1000-ത്തോളം പേരായിരിക്കും എത്തുക. രാവിലെ മൂന്നിന് റാലിയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. രജിസ്‌ട്രേഷന് ശേഷം രാവിലെ ആറു മുതൽ 9:30 വരെയായിരിക്കും ശാരീരിക പരിശോധന നടക്കുക.















