തിരുവനന്തപുരം: മിൽമയിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങി കേരളത്തിൽ വിൽക്കുന്നതിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. കിലോമീറ്ററുകൾ ഉയർത്തി കാണിച്ചും, പാൽ കൊണ്ടുവരുന്ന വാഹനത്തിന്റെ വാടക ഉയർത്തി കാണിച്ചുമാണ് വെട്ടിപ്പ് നടത്തിയിരുക്കുന്നത്.
ഓണക്കാലത്താണ് വെട്ടിപ്പ് കൂടുതലായി നടന്നതെന്ന് ഓർഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കുമ്പോൾ ലിറ്ററിന് 40 പൈസയായിരുന്നു കടത്തു ചെലവായി എടുത്തിരുന്നത്. എന്നാൽ ഓണക്കാലത്ത് എത്തിച്ച പാലിന് 9.2 രൂപയാണ് ലിറ്ററിന് ചെലവഴിച്ചത്. കടത്തുകൂലിയിലും വെട്ടിപ്പ് നടത്തതുന്നതായാണ് പുറത്തു വന്നിരിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
ഉത്പാദനച്ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിന്റെ വില കൂട്ടാൻ മിൽമ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ ഇതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ലെന്നും പാൽ വില വർദ്ധിപ്പിച്ചിട്ടും മിൽമയുടെ ലാഭത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.















