ദുബായ്: ഷാർജയെ സംഗീത സാന്ദ്രമാക്കി ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം. യുഎഇയിലെ പ്രവാസി കൂട്ടായ്മയാണ് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നവരാത്രി സംഗീതമണ്ഡപത്തിന്റെ അതേ മാതൃകയിലാണ് പരിപാടി നടക്കുന്നത്.
ഈ മാസം 23വരെ ഷാർജ ഗോൾഡൻ ടുലീപ് ഹോട്ടലിൽ തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ എല്ലാ ദിവസവും സംഗീത സദസ്സുകൾ നടക്കും. ഇന്ത്യയിൽ നിന്നും, യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി സംഗീത പ്രതിഭകൾ ഓരോ ദിവസത്തെയും കച്ചേരിയുടെ ഭാഗമാകും.













