സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് മറക്കാൻ കഴിയാത്ത നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് താരം. പിന്നാലെ സമൂഹ മാദ്ധ്യമ ലോകത്ത് സജീവമല്ലാത്ത കാവ്യയുടെ കടന്നുവരവ് ആരാധകരും ആവേശത്തോടെ ഏറ്റെടുത്തിരുന്നു. മറ്റാഘോഷങ്ങളെ പോലെ നവരാത്രി ആഘോഷവും കാവ്യാ മാധവന്റെ വീട്ടിൽ ഉത്സവമാണ്. കാവ്യയും വീട്ടിൽ നവരാത്രി ആഘോഷത്തിന് തയ്യാറെടുത്തുകഴിഞ്ഞതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വെെറലാകുന്നത്.
ദീപാലങ്കൃതമായ മുറിയിൽ ബൊമ്മക്കൊലു ഒരുക്കിവച്ച ദൃശ്യമാണ് കാവ്യാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നാല് തട്ടുകളായി ബൊമ്മകളും, താഴെ ഒത്തനടുവിലായി ദുർഗാ ദേവിയുടെ ശിൽപ്പവും ഓട്ടുരുളിയിൽ പുഷ്പദളങ്ങളും കാവ്യ പങ്കുവെച്ച ചിത്രത്തിൽ കാണാം. ഇരുവശങ്ങളിലും ദീപങ്ങൾ നിരത്തി മനോഹരമായാണ് താരം ഒരുക്കിയിട്ടുള്ളത്.
View this post on Instagram
നേരത്തെ കാവ്യയും മകൾ മഹാലക്ഷ്മിയും ചെന്നൈയിൽ ആണെന്ന് ദിലീപ് പറഞ്ഞിരുന്നു. മകളുടെ പഠനം ഇവിടെയാണ്, അതിനാലാണ് ഇക്കുറി നവരാത്രി ആഘോഷം നടത്താൻ കാവ്യാ മാധവൻ തീരുമാനിച്ചതും. മുൻപ് നവരാത്രി കൊണ്ടാടിയ വിശേഷമോ ചിത്രങ്ങളോ കാവ്യ പങ്കുവെച്ചിട്ടില്ല. ഇക്കഴിഞ്ഞ ഓണത്തിന് മക്കൾ രണ്ടുപേരും ദിലീപിന്റെ ഒപ്പമുണ്ടായിരുന്നു. ഏവരും ചേർന്ന ഓണാശംസയാണ് ദിലീപ് വീഡിയോ രൂപത്തിൽ പോസ്റ്റ് ചെയ്തത്.