കോഴിക്കോട്: പത്ത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾ റസാഖിനെയാണ് (61) വടകര പോലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയുടെ ഭാര്യയും മകളും പുറത്തുപോയ സമയത്താണ് അതിക്രമം.
ലൈംഗിക അതിക്രമത്തിനൊടുവിൽ വാവിട്ട് കരഞ്ഞ പെൺകുട്ടിക്ക് പ്രതി 10 രൂപ നൽകുകയും മിഠായി വാങ്ങി കഴിക്കാൻ ഉപദേശിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ പീഡന വിവരം പുറത്തുപറയരുതെന്നും പ്രതി ഭീഷണിപ്പെടുത്തി. സംഭവം പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അതിക്രമ വിവരം പോലീസറിഞ്ഞത്. അബ്ദുൾ റസാഖിനെതിരെ പോക്സോ കേസ് ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.